Latest NewsKerala

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രണം; തങ്ങള്‍ക്ക് പങ്കുണ്ടെന്ന പ്രസസ്താവനയ്ക്ക് മറുപടിയുമായി പന്തളം കൊട്ടാരം

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി. പന്തളം: സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചതില്‍ പങ്കില്ലെന്ന് അവര്‍ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ തന്ത്രി കുടുംബത്തിനും കൊട്ടാരത്തിനുമെതിരെ സന്ദീപാനന്ദഗിരി രംഗത്തെത്തിയിരുന്നു.ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു ആക്രമണം നടന്നത്. കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ രണ്ട് കാറുകള്‍ തീയിട്ടു നശിപ്പിച്ചു.

ആശ്രമത്തിനു മുന്നില്‍ റീത്ത് വച്ചിട്ടുണ്ട്. അക്രമികള്‍ വാഹനത്തിലാണ് എത്തിയതെന്നു കരുതുന്നു. തീയിട്ടതിനു ശേഷം അക്രമികള്‍ ഓടി രക്ഷപെട്ടു. തീ പടരുന്നതുകണ്ടാണ് സന്ദീപാനന്ദ ഗിരിയും ആശ്രമത്തിലെ അന്തേവാസികളും ഇറങ്ങിവന്നത്. ഇതോടെ ഫയര്‍ഫോഴ്‌സിലും പൊലീസിലും വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേരളത്തില്‍ അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ് സംഭവിച്ചത്. സിറ്റി പൊലീസ് കമ്മീഷണര്‍ പി.പ്രകാശ് അന്വേഷണ ചുമതല. ശബരിമല യുവതി പ്രവേശത്തെ സന്ദീപാനന്ദ ഗിരി അനുകൂലിച്ചിരുന്നു. ഈ വിഷയത്തില്‍ ബിജെപിക്കും സംഘപരിവാറിനും എതിരായി സന്ദീപാനന്ദ ഗിരി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തിനു ഭീഷണി ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button