പാലക്കാട്•വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണം നേരിടുന്ന പി.കെ ശശി എം.എല്‍.എയും ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മീഷനംഗം മന്ത്രി എ.കെ ബാലനും വേദി പങ്കിട്ടു. കഴിഞ്ഞദിവസം മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ സി.പി.എം സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ഇരുവരും ഒരേ വേദിയില്‍ എത്തിയത്.
ഇരുവരും വേദി പങ്കിടുമെന്നു നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വിവാദമാകാനിടയുള്ളതിനാല്‍ പി.കെ ശശി എം.എല്‍.എ ചടങ്ങില്‍ പങ്കെടുക്കെില്ലെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. സി.പി.ഐയില്‍ നിന്നു രാജിവച്ചുവന്ന അംഗങ്ങളെ സ്വാഗതം ചെയ്യാന്‍ നടത്തിയ പൊതുയോഗത്തിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. യോഗം തുടങ്ങി ഒരു മണിക്കൂറിനകം എ.കെ ബാലനും വേദിയിലെത്തിച്ചേര്‍ന്നു.
അതേസമയം, പി.കെ ശശി എം.എല്‍.എയുമായി ബന്ധപ്പെട്ട വിവാദം ഒന്നുമല്ലെന്നും എ.കെ ബാലന് പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ വിവാദമാകും എന്നു കരുതിയാണ് താന്‍ വന്നതെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments