ദിലീപിന്റെയും മുൻ ഭാര്യ മഞ്ജുവിന്റെയും മകൾ മീനാക്ഷി കഴിഞ്ഞ കൊല്ലം ദീപാവലി ആഘോഷിച്ചതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. കൂട്ടുകാരികൾക്കൊപ്പം പൂത്തിരികൾ കത്തിച്ചും ഗിറ്റാർ വായിച്ചും വളരെ സന്തോഷത്തോടെ അന്ന് മീനാക്ഷി കാണപ്പെട്ടു.
കഴിഞ്ഞ തവണ പക്ഷെ അച്ഛന് അത്ര സുഖകരം ആയ വര്ഷം ആയിരുന്നില്ല. നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കിടന്നതും അന്വേഷണ സംഘം ഒന്നാം പ്രതി ആക്കാൻ ശ്രമിച്ചതും എല്ലാം അദ്ദേഹത്തെ വല്ലാതെ ബാധിച്ചിരുന്നു. ഈ വർഷവും കാര്യങ്ങൾ കെട്ടടങ്ങിയിട്ടില്ല. ‘അമ്മ വിവാദവും കേസും ഒക്കെ ആയി തന്നെ ആണ് ദിലീപിന്റെ ഇത്തവണത്തെ ദീപാവലിയും.
പക്ഷെ ഇത്തവണ മീനാക്ഷിക്ക് ദീപാവലി ആഘോഷിക്കാൻ ഒരു കുഞ്ഞ് അതിഥി കൂടി ഉണ്ട്. ദിലീപ് കാവ്യാ ദമ്പതികളുടെ മകൾ. ഈ ഇടക്കാണ് കാവ്യാ കുഞ്ഞിന് ജന്മം നൽകിയത്. ഇത്തവണ ദിലീപും കുടുമ്പത്തോടൊപ്പം ആയിരിക്കും ആഘോഷത്തിൽ പങ്ക് ചേരുക.
മീനാക്ഷിയുടെയും കുടുംബത്തിന്റെയും ആഘോഷം എങ്ങനെ ആകും എന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. അതോടൊപ്പം എന്നാണ് മീനാക്ഷി സിനിമയിലേക്ക് അരങ്ങേറുക എന്നും കാത്തിരിക്കുകയാണ് എല്ലാവരും.
Post Your Comments