കോഴിക്കോട് : വിദേശയാത്ര നടത്തുന്നതില്‍ കേരള മന്ത്രിമാര്‍ മുന്‍പന്തിയില്‍ തന്നെയെന്ന് കണക്കുകള്‍. വിവരാവകാശ രേഖയിലാണ് ഈ കണക്കുകള്‍ ഉള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 15 മന്ത്രിമാര്‍ 40 തവണയാണ് വിദേശ യാത്ര നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഏറ്റവുമധികം വിദേശയാത്ര നടത്തിയത്. 6 തവണ അദ്ദേഹം വിദേശത്തേക്കു പറന്നു. 3 തവണ അമേരിക്ക സന്ദര്‍ശിച്ചു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2 തവണ യുഎഇയിലും ഒരു തവണ ബഹ്‌റൈനിലും സന്ദര്‍ശനം നടത്തി.
5 തവണ വിദേശയാത്ര നടത്തിയ വി.എസ്.സുനില്‍കുമാറും കടകംപള്ളി സുരേന്ദ്രനുമാണ് മുഖ്യമന്ത്രിക്കു തൊട്ടുപിറകില്‍. സുനില്‍കുമാറിന്റെ 5 യാത്രകളും സ്വകാര്യ ആവശ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു. യുഎഇ, ശ്രീലങ്ക, ഇറ്റലി, അമേരിക്ക, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര നടത്തിയത്.
5 തവണയായി ഏഴു രാജ്യങ്ങളിലാണ് കടകംപള്ളി സുരേന്ദ്രന്‍ യാത്ര ചെയ്തത്. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, യുഎഇ എന്നിവിടങ്ങളിലേക്ക് ഔദ്യോഗിക യാത്രകള്‍ നടത്തിയ അദ്ദേഹം വത്തിക്കാനിലേക്കും അമേരിക്കയിലേക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കായി സഞ്ചരിച്ചു. മന്ത്രി കെ.രാജുവിന്റെ 2 യുഎഇ യാത്രകളും ഒരു ജര്‍മനി യാത്രയും സ്വകാര്യ ആവശ്യത്തിനായിരുന്നു.
3 തവണയായി 4 രാജ്യങ്ങളിലാണ് മന്ത്രി കെ.കെ.ശൈലജ യാത്ര നടത്തിയത്. ബ്രിട്ടന്‍, തായ്ലന്‍ഡ്, ശ്രീലങ്ക യാത്രകള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും യുഎഇ യാത്ര സ്വകാര്യ ആവശ്യത്തിനുമായിരുന്നു.
തോമസ് ഐസക്കും എ.കെ.ബാലനും ടി.പി.രാമകൃഷ്ണനും 3 തവണ വിദേശയാത്ര നടത്തി. മേഴ്‌സിക്കുട്ടിയമ്മ, എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ 2 തവണയാണ് വിദേശത്തുപോയത്. കെ.ടി.ജലീല്‍ റഷ്യയിലേക്കും മാത്യു. ടി.തോമസ് വത്തിക്കാനിലേക്കും ഓരോ തവണ ഔദ്യോഗികാവശ്യത്തിനു യാത്ര നടത്തി. ജി. സുധാകരന്‍ ഖത്തറിലേക്കും രാജിവയ്ക്കുന്നതിനുമുന്‍പ് തോമസ് ചാണ്ടി കുവൈത്തിലേക്കും സ്വകാര്യ ആവശ്യത്തിന് ഒരു തവണ യാത്ര നടത്തി.
Post Your Comments