KeralaLatest NewsIndia

പ്രളയം മനുഷ്യനിര്‍മ്മിതം ,വേണ്ടത്ര മുന്നറിയിപ്പ് നൽകിയില്ല – ജെ.എന്‍.യു ഗവേഷകരുടെ റിപ്പോര്‍ട്ട്

സാഹചര്യം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു

കേരളത്തിലുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമെന്ന് കുറ്റപ്പെടുത്തി ജെ.എന്‍.യു ഗവേഷകര്‍ .സാഹചര്യം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു . മനുഷ്യനിര്‍മ്മിത ദുരന്തം നേരിടാന്‍ ശരിയായ സമയത്ത് ഇടപ്പെട്ടില്ലയെന്നു ജെ.എന്‍.യുവിലെ സ്പെഷ്യല്‍ സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ റിസര്‍ച്ച് കേന്ദ്രത്തിലെ ഗവേഷകര്‍ തയ്യറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു .

ദുരന്തം ആസന്നമായിരിക്കുന്നു എന്നതാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദേശിക്കുന്നത് . റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചാല്‍ വീട് വിട്ടു സുരക്ഷിതസ്ഥാനത്തേക്ക് മാറണം എന്നാണു . ഇതിനെക്കുറിച്ചുള്ള സാധാരണക്കാരുടെ അറിവില്ലായ്മ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു .ഓറഞ്ച് , റെഡ് , അലേര്‍ട്ട്കളുടെ അര്‍ത്ഥം സാധാരണ ജനങ്ങള്‍ക്ക് അറിയില്ല . അത് കൊണ്ട് തന്നെ യഥാസമയത്ത് കൃത്യമായി മുന്‍കരുതല്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല .

ഇത്തരം അലേര്‍ട്ട് നല്‍കിയിരുന്നെങ്കിലും പൊതുജനങ്ങള്‍ക്കു കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ല എന്നതാണ് മറ്റൊരു ആരോപണം .പ്രളയബാധിത പ്രദേശങ്ങളായ കോട്ടയം , ഇടുക്കി , പത്തനംതിട്ട , ആലപ്പുഴ എന്നിവിടങ്ങളില്‍ ജെ.എന്‍.യു.വിലെ ഗവേഷകരായ അമിതാ സിംഗ് , പ്രൊഫ:സുനിതാ റെഡ്ഡി , ഗൗരിക ഗൗരിക ഛഗ്, ഡോ. മോണിക്ക കമ്തന്‍ സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് .

ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഒരുമിച്ച് തുറന്നത് മുന്നറിയിപ്പ് ഇല്ലാതെയാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു . പഞ്ചായത്തുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയില്ല എന്നും ആരോപണമുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button