Food & Cookery

രുചിയൂറും ചിക്കന്‍ പുലാവ് തയാറാക്കാം

വളരെ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന ഒരു വിഭമാണ് ചിക്കന്‍ പുലാവ്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവങ്ങളിലൊന്നാണ് ചിക്കന്‍ പുലാവ്. സ്വാദുള്ള ചിക്കന്‍ പുലാവ് വീട്ടിലുണ്ടാക്കാന്‍ വളരെ കുറഞ്ഞ സമയം മതി. രുചിയൂറുന്ന ചിക്കന്‍ പുലാവ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍:

ബോണ്‍ലെസ്സ് ചിക്കന്‍ -900 ?ഗ്രാം

ബസുമതി റൈസ് -3 കപ്പ്

ഉള്ളി -1 എണ്ണം

പച്ചമുളക് -3 എണ്ണം

വെളുത്തുളളി -10 എണ്ണം

ഇഞ്ചി – വലുത്

ഉരുളക്കിഴങ്ങ് -1( ചെറിയ കഷ്ണങ്ങള്‍ ആക്കിയത് )

മഞ്ഞള്‍ പൊടി -3/4 ടീസ്പൂണ്‍

മുളക് പൊടി -1/2 ടീസ്പൂണ്‍ ( സാധാരണ മുളക് പൊടി+കാശ്മീരി മുളക് പൊടി )

മല്ലി പൊടി -2 ടീസ്പൂണ്‍

ജീരക പൊടി – 1ടീസ്പൂണ്‍

ഓയില്‍ -3 ടീസ്പൂണ്‍

ബെലീഫ് -1

?ഗ്രാമ്പൂ – 4 എണ്ണം

ഏലക്ക – 3 എണ്ണം

കറുവ പട്ട -1 എണ്ണം

മല്ലി ഇല – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

ബസ്മതി റൈസ് 20 മിനിറ്റ് കുതിര്‍ത്തു വെക്കുക. ശേഷം ഇഞ്ചി വെളുത്തുളളി നല്ലതു പോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. കഴുകി വൃത്തിയാക്കിയ ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കിയതിന് ശേഷം 1 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുളളി പേസ്റ്റ് , 1/4 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ,1 ടീസ്പൂണ്‍ മുളക് പൊടി, ഉപ്പു ഇവ ചേര്‍ത്ത് നന്നായിട്ടു മിക്‌സ് ചെയ്തു വെക്കുക. 15 മിനിറ്റ് ചിക്കനില്‍ മസാല പിടിച്ചതിനു ശേഷം ,ഒരു പാനില്‍ എണ്ണ 1 1/2 ടീസ്പൂണ്‍ ഒഴിച്ച് നാലോ അഞ്ചോ മിനിറ്റ് വരെ ഫ്രൈ ചെയ്യുക.

ചിക്കന്‍ പകുതി വെന്തതിനു ശേഷം മാറ്റിവയ്ക്കുക. ഒരു ബിരിയാണി പോട്ടില്‍ 1 1/2 ടീസ്പൂണ്‍ ഓയില്‍ ഒഴിച്ചു ബെലീഫ് , ?ഗ്രാമ്പൂ ,പട്ട ,ഏലക്ക എന്നിവ ചൂടാക്കുക . പച്ചമുളക് , ബാക്കി ഇഞ്ചി വെളുത്തുളളി പേസ്റ്റ് ഇവ ചേര്‍ക്കുക .ഇതിലേക്ക് ഉരുളക്കിഴങ്ങു കഷ്ണങ്ങള്‍ ചേര്‍ക്കുക. കൂടാതെ 1/2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ,1 ടീസ്പൂണ്‍ മുളക് പൊടി,മല്ലി പൊടി ,ജീരക പൊടി ഇവ ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ അരി ചേര്‍ക്കുക. ശേഷം നന്നായിട്ടു മിക്‌സ് ചെയ്യുക.

6 ഗ്ലാസ് തിളച്ച വെള്ളം ചേര്‍ക്കുക .1 ഗ്ലാസ് അരിക്ക് 2 ഗ്ലാസ് തിളച്ച വെള്ളം അതാണ് അളവ് .പാകത്തിന് ഉപ്പു ചേര്‍ത്ത് അടച്ചു വച്ച് 4-5 മിനിറ്റ് മീഡിയം തീയില്‍ വേവിക്കുക . അരി പകുതി വെന്താല്‍ പകുതി വേവിച്ചു വച്ച ചിക്കന്‍ ഗ്രേവിയോട് കൂടി അരിയുടെ മുകളില്‍ ചേര്‍ക്കുക. കുറച്ചു മല്ലിയില വിതറുക. അതിനു ശേഷം അടച്ചു വെച്ച് 8-9 മിനിറ്റ് വരെ ചെറുതീയില്‍ വേവിക്കുക .ഉരുളക്കിഴങ്ങും ചോറും ചിക്കനും എല്ലാം പാകത്തിന് വെന്തു കിട്ടുമ്പോള്‍ ചൂടോട് കൂടി ഒനിയന്‍ റൈത്തയുടെ കൂടെ വിളമ്പാം .

shortlink

Related Articles

Post Your Comments

Related Articles


Back to top button