Latest NewsKerala

ശബരിമലയില്‍ സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം

നിലവില്‍ മരക്കൂട്ടം മുതല്‍ സന്നിധാനം വരെ പോലീസ് സുരക്ഷയുണ്ട്

തിരുവനന്തപുരം: മണ്ഡല- മകരവിളക്ക് സമയങ്ങളില്‍ ശബരിമലയുടെ വിവിധയിടങ്ങള്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം. ഈ പ്രദേശങ്ങള്‍ പോലീസിന്റെ പ്രത്യേക സുരക്ഷാ മേഖലയിലാണ് ഉള്‍പ്പെടുത്തുക. പമ്പ, സന്നിധാനം ഉള്‍പ്പെടുന്ന് പ്രദേശങ്ങളായിരിക്കും ഈ പരിധിയില്‍ വരിക.

നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും ഈ ക്രമീകരണം. അതേസമയം ഇതാദ്യമായാണ് ശബരിമലയും അവിടേക്കുള്ള പാതകളും അതിസുരക്ഷാ മേഖലയായി പ്രഖ്യാപിക്കുന്നത്.ഇലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുപ്പാറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളും സുരക്ഷാ പരിധിയില്‍ ഉള്‍പ്പെടും. ഈ പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും സുരക്ഷ.

നിലവില്‍ മരക്കൂട്ടം മുതല്‍ സന്നിധാനം വരെ പോലീസ് സുരക്ഷയുണ്ട്. അതേസമയം പോലീസുകാര്‍ ഷര്‍ട്ട് ഇന്‍ ചെയ്യുകയോ തൊപ്പി ധരിക്കുകയോ ചെയ്യാറില്ല. കൂടാതെ സന്നിധാനത്തുനിന്ന് ഭക്തരെ ബലംപ്രയോഗിച്ചു നീക്കാനും പോലീസിനു കളിയില്ല. എന്നാല്‍ പ്രത്യേക സുരക്ഷാ മേഖലയാകുന്നതോടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ പോലീസിനാകും. പ്രത്യേക സുരക്ഷാ മേഖലയായാല്‍ ഈ പ്രദേശം പോലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലാുമാകും.

അതേസമയം അതിസുരക്ഷാ മേഖലയായി ഉത്തരവിറക്കിയെങ്കിലും ഇവിടെ ഏതുതരം സുരക്ഷയാണ് കൊണ്ടുവരേണ്ടതെന്ന് അന്തിമ തീരുമാനമായിട്ടില്ലെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. സുരക്ഷയ്ക്ക് നേതൃത്വംനല്‍കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പലതരത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുെവച്ചിട്ടുണ്ട്. ഇതില്‍ ഏതെല്ലാം നടപ്പാക്കണമെന്ന് അടുത്ത ദിവസങ്ങളില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button