ദീപാവലി നാളില്‍ മധുരം കൈമാറുക എന്നത് വളരെ പ്രധാനമാണ്. ദീപാവലി സ്പെഷ്യല്‍ സ്വീറ്റ് ബര്‍ഫി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
കടലമാവ് – അര കപ്പ്
പഞ്ചസാര – ഒരു കപ്പ്
പാല് – അര കപ്പ്
നെയ്യ്-അര കപ്പ്
തേങ്ങ ചിരകിയത്-അര കപ്പ്
ബദാം – അര കപ്പ്
ആദ്യം പാന്‍ അടുപ്പത്തു വെച്ച് ചൂടാക്കണം. ചൂടായി കഴിയുമ്പോള്‍ കാല് ടീ സ്പൂണ്‍ നെയ്യ് ഒഴിച്ച് ഉരുകിയ ശേഷം കടലമാവ് ഇതിലേക്ക് ചേര്‍ക്കുക. ഇത് നല്ല ചുവന്ന നിറമാകുന്നതു വരെ ഇളക്കി വറുക്കണം.
നിറം മാറിക്കഴിയുമ്പോള്‍ ഇതിലേക്ക് പാല് ചേര്‍ക്കുക. എന്നിട്ട്, നന്നായി തുടര്‍ച്ചയായി ഇളക്കി കൊണ്ടിരിക്കണം. തുടര്‍ന്ന് പഞ്ചസാര ഇതിലേക്ക് ചേര്‍ക്കുക. പാലില്‍ പഞ്ചസാര നന്നായി കലങ്ങണം. അതിനാല്‍, തുടര്‍ച്ചയായി ഇളക്കേണ്ടത് ആവശ്യമാണ്.
അതിനു ശേഷം, ഇതിലേക്ക് നെയ്യും തേങ്ങയും ചേര്‍ത്ത് ഇളക്കുക. മിശ്രിതം ഒരു വിധം കട്ടിയാകുമ്പോള്‍ വേറൊരു പാത്രത്തിലേക്കു മാറ്റി തണുക്കാന്‍ വെയ്ക്കുക. തണുത്തു കഴിയുമ്പോള്‍ മുകളില്‍ ബദാം
വിതറി കഴിക്കാം
Post Your Comments