കണ്ണൂർ: ബിജെപി അധ്യക്ഷൻ അമിത് ഷാ കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ വി ഐ പി. കണ്ണൂരിലെ കാര്യാലയത്തിന്റെ ഉത്ഘാടനം നിർവഹിക്കാനാണ് അദ്ദേഹം എത്തിയിരിക്കുന്നത്.
ഇത് കൂടാതെ കമ്യൂണിസ്റ്റുകാർ കൊലപ്പെടുത്തിയ റെമിത്തിന്റെ വീടും അദ്ദേഹം സന്ദർശിക്കും. ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം കണ്ണൂരിലെ ബലിദാനികളുടെ വീടുകള്‍ സന്ദര്‍ശിക്കും. കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരായ കണ്ണൂര്‍ പിണറായിയിലെ ഉത്തമന്, മകന് രമിത്ത് എന്നിവരുടെ വീടും അമിത് ഷാ സന്ദര്‍ശിക്കുന്നതായിരിക്കും.
അതേസമയം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ബിജെപി തീരുമാനമെടുക്കേണ്ട നിര്‍ണായക ഘട്ടം കൂടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഈ സന്ദര്‍ഭത്തില്‍ അമിത് ഷായുടെ സന്ദര്‍ശനം നിര്‍ണ്ണായകമായേക്കും.
ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതിയോടനുബന്ധിച്ചു നടക്കുന്ന യതിപൂജ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തിരുവനന്തപുരത്തെ ശിവഗിരിയിലേക്കും പോകുന്നതായിരിക്കും. ശിവഗിരി സന്ദര്‍ശനം നടത്തിയതിന് ശേഷം ഒക്ടോബര്‍ 28നായിരിക്കും അദ്ദേഹം തിരികെ പോകുക.
Post Your Comments