വെള്ളാനി: കാറളം വെള്ളാനി സെന്റ് ഡൊമനിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാട്ടൂര്‍ തേക്കുംമൂല നടൂപറമ്പില്‍ മധുവിന്റെ മകന് അഭിനന്ദാണ് ഉഡുപ്പി സെന്റ് മേരീസ് ഐലന്റ് ബീച്ചില്‍ മുങ്ങി മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. രണ്ട് ദിവസം മുമ്പാണ് ചിക്ക മാംഗ്ലൂര്‍, ഉഡുപ്പി എന്നിവിടങ്ങളിലേക്കായി വെള്ളാനി സെന്റ് ഡൊമനിക് സ്കൂളിലെ 10, 12 ക്ലാസുകളിലെ കുട്ടികള്‍ വിനോദയാത്രയ്ക്ക് പോയത്. 62 കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ശനിയാഴ്ച രാവിലെ കോസ്റ്റ് ഗാര്‍ഡ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments