ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു ശതകോടികള്‍ വായ്പയെടുത്തു മുങ്ങിയ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്സ്മെന്റ് . 255 കോടി രൂപയോളം വിലയുള്ള ഹോങ്കോംഗിലെ ആസ്തികളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം തടയുന്നതിനുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് നടപടി. പഞ്ചാബ് നാഷണല്‍ബാങ്കില്‍ നിന്ന് 13,000 കോടിരൂപ നീരവും കൂട്ടാളികളും ചേര്‍ന്ന് തട്ടിയെടുത്തെന്നായിരുന്നു എന്‍ഫോഴ്സമെന്റ് കേസ്.
പിഎന്‍ബി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 4744 കോടി രൂപയുടെ സ്വത്താണ് ഇന്ഫോഴ്മെന്റ് കണ്ടുകെട്ടിയത്. വിദേശത്തുള്ള വസ്തുക്കളും ഇതില്‍ ഉള്‍പ്പെടും. ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ സെന്‍ട്രല്‍ പാര്‍ക്കിലുള്ള 216 കോടി രൂപ മൂല്യംവരുന്ന അപ്പാര്‍ട്ട്മെന്റുകള്‍, 278 കോടി രൂപയുടെ അഞ്ച് വിദേശ ബാങ്ക് അക്കൗണ്ടുകള്‍, ഹോങ്കോംഗിലെ 22.69 കോടി രൂപ വിലമതിക്കുന്ന വജ്രവ്യാപാരശാല, 57 കോടിരൂപമൂല്യമുള്ള ലണ്ടനിലെ ഫ്ളാറ്റ് എന്നിവ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.
Post Your Comments