News

വജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 255 കോ​ടി വി​ല​യു​ള്ള ​വ​സ്തു​വ​ക​ക​ള്‍ ക​ണ്ടു​കെ​ട്ടി​യതായി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ്

ന്യൂ​ഡ​ല്‍​ഹി:   പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ല്‍​നി​ന്നു ശ​ത​കോ​ടി​ക​ള്‍ വാ​യ്പ​യെ​ടു​ത്തു മു​ങ്ങി​യ വി​വാ​ദ വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യു​ടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയതായി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് . 255 കോ​ടി രൂ​പ​യോ​ളം വി​ല​യു​ള്ള ​ ഹോ​ങ്കോം​ഗി​ലെ ആ​സ്തി​ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. ക​ള്ള​പ്പ​ണം ത​ട​യു​ന്ന​തി​നു​ള്ള വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ചേ​ര്‍​ത്താ​ണ് ന​ട​പ​ടി. പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍​ബാ​ങ്കി​ല്‍ നി​ന്ന് 13,000 കോ​ടി​രൂ​പ നീ​ര​വും കൂ​ട്ടാ​ളി​ക​ളും ചേ​ര്‍​ന്ന് ത​ട്ടി​യെ​ടു​ത്തെ​ന്നായിരുന്നു എ​ന്‍​ഫോ​ഴ്സ​മെ​ന്‍റ് കേ​സ്.

പി​എ​ന്‍​ബി ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 4744 കോ​ടി രൂ​പ​യു​ടെ സ്വ​ത്താ​ണ് ഇ​ന്‍​ഫോ​ഴ്മെ​ന്‍റ് ക​ണ്ടു​കെ​ട്ടി​യ​ത്. വി​ദേ​ശ​ത്തു​ള്ള വ​സ്തു​ക്ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. ന്യൂ​യോ​ര്‍​ക്കി​ലെ പ്ര​സി​ദ്ധ​മാ​യ സെ​ന്‍​ട്ര​ല്‍ പാ​ര്‍​ക്കി​ലു​ള്ള 216 കോ​ടി രൂ​പ മൂ​ല്യം​വ​രു​ന്ന അ​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ള്‍, 278 കോ​ടി രൂ​പ​യു​ടെ അ​ഞ്ച് വി​ദേ​ശ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍, ഹോ​ങ്കോം​ഗി​ലെ 22.69 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന വ​ജ്ര​വ്യാ​പാ​ര​ശാ​ല, 57 കോ​ടി​രൂ​പ​മൂ​ല്യ​മു​ള്ള ല​ണ്ട​നി​ലെ ഫ്ളാ​റ്റ് എ​ന്നി​വ ക​ണ്ടു​കെ​ട്ടി​യ​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button