കൊച്ചി: മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അയ്യപ്പ ദർശനത്തിനെത്തുന്ന സ്ത്രീക്ക് സുരക്ഷ ഒരുക്കുക പോലീസിന്റെ ഉത്തരവാദിത്വമാണ്. ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രായഭേദമന്യേ സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് പോലീസിന്റെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയില്‍ അക്രമം നടത്തിയ കൂടുതല്‍ ആളുകള്‍ക്കെതിരെ നടപടിയുണ്ടാകും. ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു ഇതിനോടകം 2,061 പേരെ വിവിധ ജില്ലകളില്‍നിന്നായി പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി മാത്രം 700 പേരെയാണ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ സ്ത്രീകളുമുണ്ട്. 452 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1,500 പേരെ ജാമ്യത്തില്‍ വിട്ടു.
Post Your Comments