ഏറ്റവും ചെറിയ എസ്.യു.വി ടിക്രോസ് അവതരിപ്പിച്ച് ഫോക്സ്വാഗണ്. സ്പോര്‍ട്ടി ഡിസൈനാണ് പ്രധാന പ്രത്യേകത. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റോടെ നേര്‍ത്ത ഹെഡ് ലാമ്ബ്,ക്രോം ആവരണത്തോടെയുള്ള ഫോഗ് ലാമ്ബ്, പരന്നുകിടക്കുന്ന ടെയില്‍ ലാമ്ബ്, 17 ഇഞ്ച് സ്പോര്‍ട്ടി അലോയി വീല്‍, റൂഫ് റെയില്‍, പ്രീമിയം ഡാഷ്ബോര്‍ഡ് എന്നിവ മറ്റു സവിശേഷതകൾ.
1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണു വാഹനത്തിനു നൽകിയിരിക്കുന്നത്. 94 ബിഎച്ച്പി, 113 ബിഎച്ച്പി എന്നീ രണ്ട് എന്ജിന് ട്യൂണില്‍ പെട്രോള്‍ പതിപ്പിനെ കരുത്തൻ ആക്കുമ്പോൾ 94 ബിഎച്ച്പി കരുത്താണ് ഡീസൽ എൻജിൻ നൽകുക. എല്ലാം ഫ്രണ്ട് വീല്‍ ഡ്രൈവായ വാഹനത്തിൽ 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് എന്നിങ്ങനെയാണ് ഗിയര്‍ബോക്സ് ഓപ്ഷനാകും ഉൾപ്പെടുത്തുക. 2020ല്‍ ഇന്ത്യയിലേക്ക് ടിക്രോസ് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments