
പാലോട്: പെരിങ്ങമ്മല ഇടിഞ്ഞാര്‍ വട്ടിക്കാവ് കിടാരക്കുഴി ദിവ്യാഭവനില്‍ ബാലചന്ദ്രന്‍ കാണി-മോളി ദമ്പതികളുടെ മക്കളായ ദീപാ ചന്ദ്രന്‍(19) അനുജത്തി ദിവ്യാ ചന്ദ്രന്‍(20) എന്നിവരാണ് ഒരേ രോഗലക്ഷണത്താല്‍ മരിച്ചത്. വിതുര എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാത്ഥിനി ദിവ്യാ ചന്ദ്രന്‍ കഴിഞ്ഞ മേയ് 19 നാണ് മരിച്ചത്. ഇക്ബല്‍ കോളേജിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ദീപാ ചന്ദ്രന്‍ ഇന്നലെയും മരിച്ചു. ഇരുവര്‍ക്കും കൈ വിരലില്‍ വേദനയും കാലുകഴപ്പും ചെറിയ പനിയുമായിരുന്നു രോഗ ലക്ഷണം.
ദീപാചന്ദ്രനെ പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വിദഗ്ധ ചികിത്സ കിട്ടാതെയാണ് മരണമെന്ന് ആരോപണമുയരുന്നു. മരണത്തെകുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ബാലചന്ദ്രന്‍ കാണി പാലോട് പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടികളുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആദിവാസി മഹാസഭയ്ക്കുവേണ്ടി മോഹന്‍ ത്രിവേണിയും ആദിവാസി കോണ്‍ഗ്രസിനുവേണ്ടി പോട്ടോമാവ് തുളസീധരന്‍ കാണിയും ആവശ്യപ്പെട്ടു. ദരിദ്രകുടുംബമാണ് ബാല ചന്ദ്രന്റെതെന്നും കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
Post Your Comments