Latest NewsIndia

സിബിഐ ആഭ്യന്തര പ്രശ്‌നം; നിര്‍ണായക വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ സിബിഐ മുന്‍ മേധാവി അലോക് വര്‍മ്മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വിധി. സിബിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കും.കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് കേസ് അന്വേഷിക്കണം അന്വേഷിക്കേണ്ടത്.

രണ്ടാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. നിര്‍ണായക തീരുമാനം എടുക്കുന്നതിന് നാഗേശ്വര്‍ റാവുവിന് വിലക്കേര്‍പ്പെടുത്തി. അഡ്വ.ഫാരി എസ് നരിമാന്‍ ആണ് അലോക് വര്‍മ്മയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് രണ്ട് വര്‍ഷം കാലാവധി എന്ന വിധി കേന്ദ്രസര്‍ക്കാര്‍ തെറ്റിച്ചുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. സിബിഐയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ അന്വേഷണം നടത്തുവാന്‍ സുപ്രീംകോടതി ഉത്തരവിട്ടുണ്ട്. 10 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുവാനാണ് ഉത്തരവ്.

നിര്‍ണായക തീരുമാനം എടുക്കുന്നതിന് നാഗേശ്വര്‍ റാവുവിന് കോടതി വിലക്കേര്‍പ്പെടുത്തി. നയപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്ന് കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ.പട്നായികിനാണ് മേല്‍നോട്ട ചുമതല. നവംബര്‍ 12ന് കേസ് വീണ്ടും പരിഗണിക്കും. ഈ മാസം 23 മുതലുള്ള സിബിഐയിലെ സ്ഥലംമാറ്റ വിവരങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button