
തുർക്കി: നിക്കുന്ന ഭൂമി ഇടിഞ്ഞ് താഴേക്ക് പോകും എന്ന് പാഞ്ഞു കേർക്കാനേ സാധ്യതയുള്ളൂ. അങ്ങനൊരു കാഴ്ച്ചയാണ് തുർക്കിയിൽനിന്നും പുറത്തുവന്നിരിക്കുന്നത്. രണ്ടു യുവതികൾ നടക്കുന്ന നടപ്പാത അപ്രതീക്ഷിതമായി തകരുകയും അപകടത്തിൽപ്പെടുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
തുർക്കിയിലെ ദിയർബക്കിർ സിറ്റിയിൽ ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. സൂസന്‍ കുഡേ ബാലിക്, ഒസ്‌ലെം ഡുയ്മാസ് എന്നീ യുവതികൾ അഴുക്കുചാലിന് മുകളിലൂടെയുളള നടപ്പാതയിലൂടെ സംസാരിച്ചുകൊണ്ട് വരികയായിരുന്നു. കുറച്ചു നിമിഷം ഇരുവരും നടപ്പാതയിൽ ഒരിടത്ത് നിന്നുകൊണ്ട് സംസാരം തുടർന്നു. പെട്ടെന്നാണ് ഇവർ നിൽക്കുന്നിടം ഇടിഞ്ഞ് താഴേക്ക് പതിച്ചത്. കൂടെ ഇരുവരും ഗർത്തത്തിലേക്ക് അകപ്പെടുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികൾ ഓടിയെത്തി ഇവരെ പുറത്തെടുക്കുകയായിരുന്നു.
Post Your Comments