ഇസ്‍ലാമബാദ്: ഇന്ത്യക്ക് മുന്നേ ബഹിരാകാശത്തു മനുഷ്യനെ എത്തിക്കാനൊരുങ്ങി പാക്കിസ്ഥാന്‍. പദ്ധതിയ്ക്ക് കട്ട സപ്പോര്‍ട്ടുമായി ചൈനയും രംഗത്തുണ്ട്. ചൈനയുടെ സഹായത്തോടെ 2022ല്‍ ബഹിരാകാശത്തു മനുഷ്യനെ എത്തിക്കുമെന്ന് പാക്ക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയാണ് വ്യാഴാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചത് . ഇന്ത്യയും 2022ലാണു ബഹിരാകാശത്തേക്കു മനുഷ്യനെ അയയ്ക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗം നിര്‍ദേശത്തിന് അംഗീകാരം നല്‍കി. പാക്കിസ്ഥാന്‍ സ്പേസ് ആന്‍ഡ് അപ്പര്‍ അറ്റ്മോസ്ഫിയര്‍ റിസര്‍ച്ച് കമ്മിഷനും (സുപാര്‍കോ) ഒരു ചൈനീസ് കമ്ബനിയും തമ്മില്‍ ഇക്കാര്യത്തില്‍ കരാര്‍ ഒപ്പിട്ടതായും ചൗധരി വ്യക്തമാക്കി. നവംബര്‍ മൂന്നിന് ഇമ്രാന്‍ ഖാന്‍ ആദ്യമായി ചൈന സന്ദര്‍ശിക്കാനിരിക്കുകയാണ്.
സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് 2022ല്‍ ഇന്ത്യ ബഹിരാകാശത്തു മനുഷ്യനെ എത്തിക്കാന്‍ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പദ്ധതി സാധ്യമാകുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
Post Your Comments