തിരുവനന്തപുരം: പി.കെ. ശ്രീമതി എം.പി.യെയും കുടുംബത്തെയും സമൂഹമാധ്യമത്തില്‍ ആക്ഷേപിച്ച സംഭവത്തില്‍ സംസ്ഥാന വനിതാകമ്മീഷന്‍ എം.സി.ജോസഫൈന്‍ കേസ് എടുത്തു. യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിലാണ് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. സ്ത്രീകളെ അവര്‍ ഏത് പദവിയിലിരുന്നാലും സാമൂഹ്യമാധ്യമങ്ങളിലൂടെ അങ്ങേയറ്റം മ്ലേച്ഛമായ ഭാഷയില്‍ അപമാനിക്കുന്ന പ്രവണത കൂടി വരികയാണെന്ന് എം.സി.ജോസഫെയ്ന്‍ പറഞ്ഞു.
ഡോ.എന്‍ ഗോപാലകൃഷ്ണന്‍ എന്നയാളാണ് സ്വയം പ്രത്യക്ഷപ്പെട്ട് ഒരു ജനപ്രതിനിധിക്കെതിരെ മോശമായ ഭാഷയില്‍ യൂട്യൂബിലൂടെ നേരിട്ട് സംസാരിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം അപലപനീയമാണെന്നും എം.സി.ജോസഫെയ്ന്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളെ സാമൂഹ്യമാധ്യമങ്ങളില്‍ അക്രമിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികള്‍ പോലീസ് സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.
Post Your Comments