അഹമ്മദാബാദ്: ബ്രാഹ്മണനാണെന്ന് പറഞ്ഞ് പറ്റിച്ച് വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഭർത്താവിനെതിരെ യുവതിയുടെ പരാതി. ഗുജറാത്തിലെ മെഹ്സാനയിൽ ബെക്രാജി താലൂക്കിലെ ആദിവാഡ സ്വദേശിയായ ഏക്ത പട്ടേൽ (23) ആണ് ഭർത്താവിനെതിരെ വിശ്വാസ വഞ്ചനാകുറ്റത്തിന് പരാതി നൽകിയത്. ബ്രാഹ്മണനാണെന്നും കുടുംബപ്പേര് മേത്തയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് യശ് ഖമർ എന്ന യുവാവ് ഏക്തയെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹത്തിന് ശേഷം യശിന്റെ കുടുംബപ്പേര് ഖമർ ആണെന്ന് ഏക്ത അറിയുന്നത്.
സംഭവം മനസിലായതോടെ യുവതി ഭർത്താവിനെതിരെ വഞ്ചനകുറ്റത്തിന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏപ്രിലിലാണ് യുവതി എംകോം പഠനം പൂർത്തിയായത്.ശേഷം ഒരു ഗ്യാസ് ഏജൻസിയിൽ മാസം 5000 രൂപ ശമ്പളത്തിൽ അകൗണ്ടന്റായി ജോലി ചെയ്യാൻ തുടങ്ങി. ജ്യോത്സന മേത്ത എന്നയാളായിരുന്നു സ്ഥാപനത്തിന്റെ ഉടമ. കുറച്ച് മാസങ്ങൾക്കുശേഷം ജ്യോത്സന മേത്തയുടെ മകൻ യശുമായി താൻ അടുപ്പത്തിലാകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ വിവാഹത്തിനുശേഷം ഒരുമിച്ച് താമസിക്കാൻ തുടങ്ങിയപ്പോഴാണ് അവിചാരിതമായ യശിന്റെ കുടുംബപ്പേര് ഖമർ ആണെന്ന് അറിയുന്നത്. ശേഷമാണു പോലീസിൽ യുവതി പരാതി നൽകിയത്.
Post Your Comments