![](/wp-content/uploads/2018/10/atk-and-chennain-fc.jpg)
കൊൽക്കത്ത : പരാജയത്തിൽ നിന്നും കരകയറാനാകാതെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് എടികെ ചെന്നൈയെ പരാജയപെടുത്തുകയായിരുന്നു. കളി തുടങ്ങി മൂന്നാം മിനിറ്റിൽ കാളു ഉച്ചെ, 13ആം മിനിറ്റിൽ ജോൺ ജോണ്സനാണ് എടികെയുടെ വിജയ ഗോളുകൾ നേടിയത്. 17ആം മിനിറ്റിൽ കാർലോസ് ചെന്നൈയുടെ ആശ്വാസ ഗോൾ നേടി.
![ATK VICTORY](/wp-content/uploads/2018/10/atk-victory-two.jpg)
നിലവിലെ ജയത്തോടെ അഞ്ചു മത്സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായി എടികെ നാലാം സ്ഥാനത്തെത്തി. എന്നാൽ ചാമ്പ്യന്മാർ സീസണിലെ അഞ്ചു മത്സരങ്ങളില്‍ നാലിലും പരാജയപ്പെട്ടു ഒരു സമനില മാത്രമായി പട്ടികയിൽ ഒൻപതാം സ്ഥാനത്താണുള്ളത്.
![ATK VICTORY ISL](/wp-content/uploads/2018/10/atk-victory-isl.jpg)
Post Your Comments