ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ച് ഇന്ന് ആരംഭിക്കും. ജനങ്ങളുടെ ആരോഗ്യ പരിരക്ഷയും കായിക ക്ഷമതയും വര്‍ധിപ്പിക്കുന്നതിന് വേണ്ടിയും കായിക മേഖലയുടെ പ്രോത്സാഹനത്തിന് വേണ്ടിയുമാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് നടത്തുന്നത്. 30 ദിവസവും 30 മിനിറ്റുകള്‍ കൊണ്ട് നടത്തേണ്ട ചലഞ്ചുകളാണ് പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും ദുബായ് കിരീടാവകാശയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‌ദൂമാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് നടത്തുവാന്‍ ആഹ്വാനം നല്‍കിയത്.
ഇന്ന് മുതല്‍ നവംബര്‍ 24 വരെയാണ് ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന ചലഞ്ച് കാമ്ബെയിന്‍ സംഘടിപ്പിക്കുന്നത്. 30 ദിവസങ്ങളിലായി നടത്തപ്പെടുന്ന പരിപാടിയില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം നിരവധി അനുബന്ധ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
Post Your Comments