കൊച്ചി: പ്രമുഖ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. വഞ്ചനാ കുറ്റത്തിന് തമ്മനം സ്വദേശി ഒ ടി ഷാജിയെയാണ് കൊച്ചി സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം കുമ്പളങ്ങി സ്വദേശികളുടെ പരാതിയിലാണ് കോണ്‍ഗ്രസ് INTUC പ്രാദേശിക നേതാവായ ഷാജിയെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് 8 പേരില്‍ നിന്നായി 6 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ഇവരുടെ പരാതി.
തമ്മനം സ്വദേശി ഷാജിയും ആലപ്പുഴ സ്വദേശി ജോസിയും ചേര്‍ന്നാണ് പണം വാങ്ങിയതെന്നും പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരെ സൗത്ത് പോലീസ് സ്റ്റേഷനില്‍ അഞ്ച് കേസുകള്‍ നിലവിലുള്ളതായി പോലീസ് അറിയിച്ചു. 406,420 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഷാജിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സി ബി ഐ ഓഫീസ് മാര്‍ച്ചിനിടെയാണ് ഇയാളെ പിടികൂടിയത്.
Post Your Comments