ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറയാണ് 2010 മുതല്‍ 2013 വരെ ഭക്ഷണത്തിനു മാത്രമായി എഴുപത്തിമൂന്ന് ലക്ഷം രൂപ സര്‍ക്കാറിന്റെ ഖജനാവില്‍ നിന്ന് ചെലവാക്കിയത്. വീട്ടില്‍ മുഴുവന്‍ സമയ പാചകക്കാരനുണ്ടായിരുന്നിട്ടാണ് ഇത്രയും ഭീമമായ തുകയ്ക്ക് സ്വകാര്യ പാചകക്കാരില്‍ നിന്നും കേറ്ററിങ് ഇടപാടുകാരില്‍ നിന്നും ഔദ്യോഗിക വസതിയിലേക്ക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വരുത്തിച്ചത്.
നെതന്യാഹു കുടുംബത്തിന്റെ ധൂര്‍ത്തിനെ കുറിച്ച് മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഭക്ഷണ അഴിമതിയുടെ പേരില്‍ വിചാരണ നേരിടുന്ന സാറ കഴിഞ്ഞ ദിവസം ആദ്യമായി വിചാരണയ്ക്കായി ജറുസലേം ജഡ്ജിയുടെ മുന്നില്‍ ഹാജരായി. അടുത്ത ഹിയറിങ്ങ് നവംബര്‍ 13 നാണെന്ന് കേസ് കേള്‍ക്കുന്ന ജഡ്ജി പ്രഖ്യാപിച്ചിട്ടുണ്ട്.
വീട്ടിലെ ചീഫ് കെയര്‍ടേക്കര്‍ മെനി നഫ്താലി സാറയുടെ മോശം പെരുമാറ്റത്തിനെതിരെ 32 ലക്ഷം രൂപ നഷ്ട പരിഹാരത്തിനായി പരാതിനല്‍കിയിട്ടുണ്ട്. സാറയുടെ പിങ്ക് ഷാംപെയ്ന്‍ പ്രിയത്തെ കുറിച്ചും ആഡംബര ജീവിതരീതിയെകുറിച്ചുമെല്ലാം മെനി നഫ്താലി നേരത്തെ തുറന്നു പറഞ്ഞിരുന്നു. നെതന്യാഹു നേരിട്ടിടപെടാത്ത് കേസാണിതെങ്കിലും പ്രധാനമന്ത്രിക്കും വലിയ പേരുദോഷമാണ് കേസ് സൃഷ്ട്ടിച്ചിരിക്കുന്നത്.
Post Your Comments