ബിരിയാണി ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടായില്ല. ബിരിയാണിയില്‍ വകഭേദങ്ങള്‍ പലതുണ്ട്. ചിക്കന്‍, മട്ടന്‍, ബീഫ്, വെജിറ്റേറിയന്‍ ബിരിയാണി എന്നിങ്ങനെ പോകുന്നു, ഈ ലിസ്റ്റ്. എങ്കിലും പലര്‍ക്കും കൂടുതല്‍ ഇഷ്ടം ബീഫ് ബിരിയാണിയോടായിരിക്കും. വളരെ എളുപ്പത്തില്‍ തയാറാക്കാന്‍ കകഴിയുന്ന ഒന്നാണ് ബീഫ് ബിരിയാണി. രുചിയൂറും ബീഫ് ബിരിയാണി തയാറാകക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
എണ്ണ ഒരു കപ്പ്
സവാള- നീളത്തിലരിഞ്ഞത് രണ്ടെണ്ണം
സവാള- കൊത്തിയരിഞ്ഞത് രണ്ടെണ്ണം
വെളുത്തുള്ളി- വട്ടത്തിലരിഞ്ഞത് അഞ്ച് കഷ്ണം
ഗരം മസാല- ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
കുരുമുളകുപൊടി- രണ്ട് ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
തക്കാളി- നീളത്തിലരിഞ്ഞത് ഒരെണ്ണം വലുത്
മല്ലിയില- അരിഞ്ഞത് ഒരു കപ്പ്
ബിരിയാണി- അരി ഒരു കിലോ
ഏലയ്ക്ക- രണ്ടെണ്ണം
കറുവാപ്പട്ട- പൊടിച്ചത് അര ടീസ്പൂണ്‍
ഗ്രാമ്പു- അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചുവടുകട്ടിയുള്ള പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള നീളത്തില്‍ അരിഞ്ഞത് ബ്രൗണ്‍ നിറത്തില്‍ വറുത്ത് കോരുക. ബാക്കി എണ്ണയില്‍ സവാള,ഇഞ്ചി,വെളുത്തുള്ളി എന്നിവ കൊത്തിയരിഞ്ഞത് ഇട്ട് വഴറ്റുക. ഇതിലേക്ക് ഇറച്ചിയും ഗരം മസാല, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, കറുവാപ്പട്ട, ഗ്രാമ്പു, ഉപ്പ് എന്നിവയും ചേര്‍ത്ത് വേവാന്‍ വയ്ക്കുക. വെന്ത ശേഷം തക്കാളിയും മല്ലിയിലയും ചേര്‍ത്ത് അല്പനേരം കൂടി ചെറുതീയില്‍ വയ്ക്കുക. അരി കുതിര്‍ത്ത് വെള്ളം പോകാന്‍ വയ്ക്കുക. മസാല ചേര്‍ത്ത് വെള്ളം തിളയ്ക്കുമ്പോള്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി, അരി എന്നിവയിട്ട് വേവിച്ച് വെള്ളം ഊറ്റിക്കളയുക. ഒരു പരന്ന പാത്രത്തില്‍ ഇറച്ചിയും ചോറും ഇടവിട്ട് നിരത്തി മുകളില്‍ സവാള വറുത്തത് വിതറി മൂടിവെച്ച് കുറഞ്ഞതീയില്‍ ചൂടാക്കി വാങ്ങുക.
Post Your Comments