മുസഫര്‍നഗര്‍: യുപിയിലെ ഡയറിഫാമില്‍ നിന്നാണ് 20 ലക്ഷത്തോളം വിലവരുന്ന 18 എരുമകളെ കടത്തികൊണ്ടുപോയത്. ആയുധധാരികളായ 25 ഓളം പേര്‍ ഉടമ നരേഷ് കുമാറിനെയും മകന്‍ മോഹിത്തിനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. എരുമകളെ കൂടാതെ ഒരുബൈക്കും രണ്ട് മൊബൈല്‍ഫോണുകളും സംഘം കവര്‍ന്നു. വിവരമറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പോലീസുദ്യോഗസ്ഥരെത്തി നാട്ടുകാരെ അനുനയിപ്പിച്ചു പറഞ്ഞയക്കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments