Latest NewsIndia

മഅദനിയ്ക്ക് കേരളത്തിലേയ്ക്ക് പോകാന്‍ അനുമതി

തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് കേരളത്തിലേയ്ക്ക് വരാന്‍ ബംഗളൂരു കോടതി അനുമതി നല്‍കി. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലു വരെയാണ് മഅദനി കോടതി സന്ദര്‍ശനാനുമതി നല്‍കിയത്. അര്‍ബുദരോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഉമ്മയെ സന്ദര്‍ശിക്കാനാണ് മഅദനി കേരളത്തിലേയ്ക്ക് വരുന്നത്. ഇതിനായി അനുമതി തേടി പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ബംഗളൂരു സ്ഫോടനക്കേസ് വിചാരണകോടതിയില്‍ നല്‍കിയ ഹര്‍ജി അനുവദിച്ചു.

കഴിഞ്ഞ കുറേക്കാലമായി അര്‍ബുദ രോഗബാധിതയായിരുന്ന മഅ്ദനിയുടെ മാതാവ് അസ്മാ ബീവിക്ക് രോഗം മുര്‍ഛിക്കുകയും ശരീരത്തിന്റെ ഒരു ഭാഗം തളരുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മഅ്ദനി സന്ദര്‍ശനാനുമതി തേടി ഹര്‍ജി നല്‍കിയത് . ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മഅ്ദനി കോടതി അനുമതിയോടെ ഉമ്മയെ സന്ദര്‍ശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button