കണ്ണൂർ: കൈത്തറിത്തൊഴിലാളികൾക്കുള്ള കൂലി കിട്ടാതായിട്ട് 5 മാസം. സൗജന്യ സ്കൂൾയൂണിഫോം പദ്ധതിയിൽ ജോലിചെയ്യുന്ന കൈത്തറിത്തൊഴിലാളികൾക്കുള്ള കൂലി മുടങ്ങിയിട്ട് അഞ്ചുമാസം . കുടിശ്ശികയായി ജില്ലയിൽ മാത്രം നൽകാനുള്ളത് 2.8 കോടി രൂപയാണ് .
യൂണിഫോം പദ്ധതിയ്ക്ക് കീഴിൽ എണ്ണൂറിലേറെ തൊഴിലാളികളാണ് 33 പ്രാഥമിക കൈത്തറി സംഘങ്ങളിലായി ജോലിചെയ്യുന്നത്. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് കൂലിവിതരണത്തിലെ കാലതാമസത്തിന് കാരണമെന്നാണ് ആക്ഷേപം.
തനത് ഉത്പന്നങ്ങൾ നെയ്യുന്ന തൊഴിലാളികൾക്ക് കൈത്തറി സംഘങ്ങളിൽ സംഘങ്ങൾ കൃത്യമായി കൂലി നൽകുന്നുണ്ട്. പതിവായി സ്കൂൾ യൂണിഫോം പദ്ധതിയിലെ തൊഴിലാളികൾക്ക് കൂലി മുടങ്ങുകയും ചെയ്യുന്നു. ഇത് സംഘങ്ങളിൽ തൊഴിൽപ്രശ്നം രൂപപ്പെടുന്നതിന് കാരണമായേക്കുമെന്ന ആശങ്കയുമുണ്ട്.
Post Your Comments