CricketLatest News

വിന്‍ഡീസ് ക്രിക്കറ്റ് താരം ബ്രാവോ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

വിന്‍ഡീസിനായി 40 ടെസ്റ്റും 164 ഏകദിനവും 66 ടിട്വിന്റി മത്സരവും കളിച്ച താരം 35-ാം വയസ്സിലാണ് വിരമിക്കുന്നത്

വെസ്റ്റ്ഇന്‍ഡീസ് മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഡെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അതേസമയം ആഭ്യന്തര ടിട്വിന്റി ലീഗ് മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കുമെന്ന് ബ്രാവോ അറിയിച്ചു.  2016 സെപ്തംബറിലാണ് അവസാനമായി വിന്‍ഡീസ് കുപ്പായമണിഞ്ഞ് ബ്രാവോ മൈതാനത്തില്‍ ഇറങ്ങിയത്.

2016 സെപ്തംബറിലാണ് ബ്രാവോ അവസാനമായി വിന്‍ഡീസ് കുപ്പായമണിഞ്ഞത്. അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ടിട്വിന്റി ലീഗ് മത്സരങ്ങള്‍ തുടര്‍ന്നും കളിക്കുമെന്ന് ബ്രാവോ അറിയിച്ചിട്ടുണ്ട്. 2004 ആയിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബ്രാവോയുടെ അരങ്ങേറ്റം. വിന്‍ഡീസിനായി 40 ടെസ്റ്റും 164 ഏകദിനവും 66 ടിട്വിന്റി മത്സരവും കളിച്ച താരം 35-ാം വയസ്സിലാണ് വിരമിക്കുന്നത്.

‘പതിനാല് വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയാണ്. പ്രൊഫഷണല്‍ ക്രിക്കറ്റ് തുടര്‍ന്നും കൂടുതല്‍ കാലം കളിക്കുന്നതിനായും വരും തലമുറയ്ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായും തന്റെ മുന്‍ഗാമികള്‍ ചെയ്തതുപോലെ താനും വഴിമാറികൊടുക്കുകയാണ്’ വിരമിക്കല്‍ കുറിപ്പില്‍ ബ്രാവോ വ്യക്തമാക്കി.

കരീബിയന്‍ കുപ്പായത്തില്‍ 40 ടെസ്റ്റുകള്‍ കളിച്ച ബ്രാവോ മൂന്ന് സെഞ്ച്വറികള്‍ സഹിതം 2200 റണ്‍സും 86 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 164 ഏകദിനങ്ങളിലായി ് 2968 റണ്‍സും 199 വിക്കറ്റും ബ്രാവോ നേടിയിട്ടുണ്ട്.വിന്‍ഡീസിന്റ പല വിജയങ്ങള്‍ക്കും നിര്‍ണായക ഘടകമായിരുന്നു ബ്രാവോ. ലോകത്തെ മികച്ച ടിട്വിന്റി താരങ്ങളിലൊരാളായ ബ്രാവോ വിന്‍ഡീസിനായി ടിട്വിന്റിയില്‍ 1142 റണ്‍സും 52 വിക്കറ്റും നേടിയിരുന്നു. 2012, 2016 ടിട്വിന്റി ലോകകപ്പ് കിരീടം വിന്‍ഡീസ് നേടിയപ്പോഴും നിര്‍ണായക പങ്കാളിയായിരുന്നു ബ്രാവോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button