
തിരുവനന്തപുരം: സ്‌കൂള്‍ ബസ് അപകടത്തിൽപ്പെട്ടു. ഇന്നലെ രാവിലെ 8 ന് ചൊവ്വര കാവുനട റോഡിൽ ചൊവ്വര പുന്നക്കുളം പട്ടം താണുപിള്ള മെമ്മോറിയല്‍ സ്‌കൂൾ ബസ് കനാനിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവറുള്‍പ്പെടെ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ പത്തോടെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കൂട്ടികള്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നമില്ലാത്തതിനാല്‍ ആറു മണിക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.
അപകടവിവരമറിഞ്ഞ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, കോവളം എം.എല്‍.എ വിന്‍സന്റ്, നഗരസഭാ മേയര്‍ അഡ്വ.വി.കെ.പ്രശാന്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.എസ്.സിന്ധു എന്നിവര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
Post Your Comments