Latest NewsCarsAutomobile

പത്ത് സെക്കന്‍റ് മാത്രം , പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗതത്തില്‍ പറക്കാന്‍ റ്റാറ്റയുടെ ടിയാഗൊ, ടിഗോര്‍ JTP എഡിഷനുകള്‍

ആക്‌സിലേറേഷന്‍ കൂട്ടാന്‍ വേണ്ടി JTP എഡിഷനുകളിലെ ഗിയര്‍ അനുപാതം കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്

പൂജ്യം വേഗതയില്‍ നിന്നും 100 കിമീ വേഗത്തിലേക്കെത്താന്‍ റ്റാറ്റയുടെ ഈ പുതിയ എഡിഷനുകള്‍ക്ക് വേണ്ടത വെറും വെറും പത്ത് സെക്കന്‍റുകള്‍. ടിയാഗൊ, ടിഗോര്‍ ജെറ്റിപി പതിപ്പിലുളള പുതു കരുത്താര്‍ജ്ജിച്ച മോഡലുകളാണ് റ്റാറ്റാ അവതരിപ്പിച്ചിരിക്കുന്നത്. എഞ്ചിനില്‍ നിര്‍ണ്ണായക പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. നിലവിലെ 1.2 ലിറ്റര്‍ റെവട്രോണ്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകള്‍ തന്നെയാണ് JTP എഡിഷനുകളിലും. എന്നാല്‍ കരുത്തുത്പാദനത്തില്‍ പുതിയ കാറുകള്‍ ബഹുദൂരം മുന്നിലാണെന്നാണ് കമ്പനിയുടെ വാദം.

പ്രകടനക്ഷമതയ്ക്കായി പ്രത്യേകം തരപ്പെടുത്തിയ എഞ്ചിന് 112 bhp കരുത്തും 150 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഇരു കാറുകളിലെയും മാനുവല്‍ ഗിയര്‍ബോക്‌സ്. ആക്‌സിലേറേഷന്‍ കൂട്ടാന്‍ വേണ്ടി JTP എഡിഷനുകളിലെ ഗിയര്‍ അനുപാതം കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button