തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മാദ്ധ്യമങ്ങള്‍ പൊതുവേ പുരോഗമനപരമായ നിലപാടാണ് സ്വീകരിച്ചതെന്നും സത്യസന്ധമായാണ് പ്രശ്നത്തെ സമീപിച്ചതെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. നിഷേധാത്മക രീതിയിലൂടെ വിഷയത്തെ സംഘര്‍ഷാത്മകമാക്കി മാറ്റാതിരിക്കാന്‍ മാദ്ധ്യമങ്ങള്‍ ശ്രദ്ധിച്ചത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ മാദ്ധ്യമ അവാര്‍ഡുകളുടെ വിതരണവും സെന്റര്‍ ഫോര്‍ പാര്‍ലമെന്ററി സ്റ്റഡീസ് ആന്‍ഡ് ട്രെയിനിംഗ് 2018 ബാച്ചിന്റെ ഉദ്ഘാടനവും നിയമസഭയിലെ മെമ്ബേഴ്സ് ലൗഞ്ചില്‍ നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍.
പ്രളയകാലത്ത് ലോക മാദ്ധ്യമപ്രവര്‍ത്തനത്തിന് തന്നെ മാതൃകയായ പോസിറ്റീവ് ജേര്‍ണലിസത്തിന്റെ അഭിമാനകരമായ സാക്ഷ്യങ്ങളാണ് കേരളത്തില്‍ കണ്ടത്. പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങളില്‍ അഭിപ്രായ രൂപീകരണത്തിന് സമൂഹത്തെ സഹായിക്കുന്നത് മാദ്ധ്യമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments