സിഡ്നി: ബ്രിട്ടീഷ് നടി എലിസബത്ത് ഹാര്‍ലിയെ മറക്കാന്‍ ആസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഷെയ്ന് വോണിന് കഴിയുന്നില്ല. ഇപ്പോഴും ഇണപിരിയാത്ത സുഹൃത്തുക്കളാണെന്നാണ് വോണ്‍ പറയുന്നത്. റേഡിയോ ഇന്ന്റര്വ്യൂവിലാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായ വോണ്‍ മനസുതുറന്നത്. വോണിന്റെ സ്വഭാവമാണ് പ്രണയബന്ധം തകരാന്‍ കാരണമായതെന്നാണ് അറിവ്.
ഇത് തെറ്റാണെന്നാണ് അദ്ദേഹം പറയുന്നത്. ബ്രിട്ടീഷ് നടിയും മോഡലുമാണ് 53കാരിയായ എലിസബത്ത് ഹാര്ലിയായിരുന്നു വോണിന്റെ പ്രിയതമ. നിന്നുതിരിയാന്‍ സമയമില്ലാത്തതാണ് ശരിക്കുള്ള പ്രശ്നം. എലിസബത്തിന് തിരക്കോടുതിരക്ക്. ഒപ്പം തനിക്കും. മിക്കപ്പോഴും വിദേശത്തായിരിക്കും. തമ്മില്‍ കാണുന്നതുപോലും അപൂര്‍മായി. ഇങ്ങനെയൊരു ബന്ധം തുടരുന്നതുകൊണ്ട് അര്‍ത്ഥമില്ലെന്ന് തോന്നിയതിനാല്‍ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഏറെ ആലോചിച്ച് വലിയ വിഷമത്തോടെയാണ് തീരുമാനം എടുത്തത്. ബന്ധം അവസാനിപ്പിച്ചതിനെ അടിച്ചുപിരിഞ്ഞെന്ന് ഒരിക്കലും വിശേഷിപ്പിക്കരുതെന്നാണ് വാണിന്റെ അഭ്യര്‍ത്ഥന. സുഹൃത്തുക്കളെന്ന നിലയിലല്ലാതെ മറ്റൊരുബന്ധം ഇനിയൊരിക്കലും ഉണ്ടാവില്ലെന്നാണ് വോണ്‍ നല്കുന്ന സൂചന.
Post Your Comments