റിലയന്‍സ് ജിയോ നെറ്റ് വര്‍ക്കില്‍ പോണ്‍ വെബ്സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതായി `റിപ്പോർട്ട്. റെഡ്ഡിറ്റ് ഉപഭോക്താക്കളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ ഇതേ പ്രശ്നം തങ്ങള്‍ക്കുമുണ്ടെന്ന് കമന്റ് ചെയ്തു. എന്നാല്‍ വിപിഎന്‍ ഉപയോഗിച്ചാല്‍ ജിയോ നെറ്റ് വര്‍ക്കില്‍ പോണ്‍ വെബ്സൈറ്റുകള്‍ ലഭിക്കുന്നുണ്ടെന്നാണ് ചിലർ വ്യക്തമാക്കുന്നത്. പ്രാദേശിക തലത്തില്‍ ടെലികോം ശൃംഖലയിലുള്ള നിരോധനം ആണിതെന്നാണ് സൂചന.
അതേസമയം അതേസമയം ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 827 പോണ്‍ വെബ്സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ നിർദേശം നൽകിയിട്ടുണ്ട്. വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ലൈസന്‍സ് പിന്‍വലിക്കുമെന്ന ഭീഷണിയും ഉത്തരവിലുണ്ട്. രാജ്യത്തെ എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും സര്‍ക്കാര്‍ ഇതേ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
Post Your Comments