ശബരിമലയില്‍ നാമജപയാത്രയിലും പ്രതിഷേധ പരിപാടികളിലും പങ്കെടുത്ത അയ്യപ്പഭക്തരെ അറസ്റ്റുചെയ്യുന്നു. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ യുവതിപ്രവേശനത്തെ ഭക്തര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പത്തനംതിട്ട,പാലക്കാട്,കോട്ടയം ജില്കളില്‍ പോലിസ് ഭക്തരെ അറസ്റ്റുചെയ്തു.
നേരത്തെ മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുക, ആക്രമണം നടത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തി 200ലധികം ഭക്തര്‍ക്കെതിരെ പോലിസ് കേസ്സെടുത്തിരുന്നു. ഇവരുടെ ചിത്രങ്ങളും ചില കമ്യൂണിസ്റ് അനുഭാവ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗത്തുനിന്നും പങ്കെടുത്ത അയ്യപ്പഭക്തരെ സിപിഎം നേതാക്കള്‍ ആണ് പലഭാഗത്തും പോലിസിന് ചൂണ്ടികാണിച്ചുകൊടുത്ത് അറസ്റ്റ്‌ചെയ്യിക്കുന്നതെന്നാണ് അയ്യപ്പഭക്തര്‍ ആരോപിക്കുന്നത്.
ഇത് തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റു നടക്കുന്നത്. വിശ്വാസികളെ അപകീര്‍ത്തിപ്പെടുത്തി ശബരിമലയില്‍ കടക്കാന്‍ശ്രമിച്ച യുവതികള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കേസ്സെടുക്കാന്‍ പോലിസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും ശബരിമല കര്‍മ്മസമിതി ഭാരവാഹികള്‍ അറിയിച്ചു .
Post Your Comments