കുണ്ടറ: റെയില്‍വേ പാളത്തിലിരുന്ന് മദ്യപികക്കുനന്നതിനിടെ ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു. വ്യാഴാഴ്ച രാത്രിയില്‍ കുണ്ടറ മുക്കട റെയില്‍വേ ഗേറ്റിനും ഇളമ്പള്ളൂര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ പാളത്തിലായിരുന്നു അപകടം നടന്നത്. കൊട്ടാരക്കര തൃക്കണ്ണമംഗലം ഇടിസി കോളനിയില്‍ സുനില്‍കുമാര്‍ (36) ആണ് മരിച്ചത്.
സുഹൃത്ത് കുന്നത്തൂര്‍ തോട്ടത്തുമുറി മുകളുവിളയില്‍ രാമചന്ദ്രന് (അനി-46) ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ രാമചന്ദ്രന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടത്തില്‍ മരിച്ച സുനില്‍ കുമാറിന്റെ ഇരുകാലുകളും പൂര്‍ണമായും തകര്‍ന്നുപോയിരുന്നു. പുനലൂരില്‍നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് ട്രാക്കില്‍ മദ്യപിച്ചിരുന്ന ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്.
Post Your Comments