മനാമ: ഗാര്‍ഹിക തൊഴിലാളികളെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കി . തൊഴില്‍ മന്ത്രി പ്രഖ്യാപിച്ച പുതിയ ഭേദഗതികള്‍ പ്രകാരം വിവാഹിതരായ സൗദി പൗരന്മാര്ക്കും സൗദി വനിതകള്‍ക്കും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അഞ്ചു വിസ വരെയാണ്ഇനി മുതൽ അനുവദിക്കുക.
കൂടാതെ മക്കളുള്ള വിവാഹ മോചിതര്‍ക്കും ഭാര്യ മരിച്ച സൗദികള്‍ക്കും അഞ്ചു വിസ ലഭിക്കും. അവിവാഹിതരും 24 വയസില്‍ കുറഞ്ഞവരുമായ സ്വദേശി പൗരന്മാര്ക്ക് രണ്ട് വിസ അനവദിക്കും. പുരുഷന്മാര്ക്ക് പുരുഷന്മാരെയും വനിതകള്‍ക്ക് വനിതകളെയും മാത്രമേ റിക്രൂട്ട് ചെയ്യാനാകൂ.
ഇനിമുതൽ ഭിന്നശേഷിക്കാരായ യുവതികള്‍ക്ക് വനിതാ തൊഴിലാളികളെ മാത്രം റിക്രൂട്ട് ചെയ്യാം. ഹൗസ് ഡ്രൈവര്‍മാരായും ഇവര്‍ വനിതകളെയാണ് റിക്രൂട്ട് ചെയ്യേണ്ടത്. പതിനെട്ട് വയസില്‍ കുറവ് പ്രായമുള്ള ഭിന്നശേഷിക്കാരായ പുരുഷന്മാര്ക്ക് ഒരു വേലക്കാരിയെ റിക്രൂട്ട് ചെയ്യുന്നതിന് വിസ അനുവദിക്കും.
Post Your Comments