ചെന്നൈ: പ്രമുഖ നാടക പ്രവര്ത്തകന് അന്തരിച്ചു. നാടക പ്രവര്‍ത്തകനും നാടക ലോകത്ത് നവതരംഗത്തിന് തുടക്കമിട്ട ‘കൂത്ത്-പി-പട്ടറൈ’ സംഘത്തിന്റെ സ്ഥാപകനുമായ നാ മുത്തുസ്വാമിയാണ് (86)അന്തരിച്ചത്. 1970കളുടെ തുടക്കത്തിലെ ‘തെരുക്കൂത്ത്’ നാടകങ്ങളാണ് മുത്തുസ്വാമിയെ ഏറെ സ്വാധീനിച്ചത്. നാടോടി നാടക സങ്കേതങ്ങളെ ആയോധന കലയോടും നവീന ആശയങ്ങളോടൊപ്പം സംയോജിപ്പിച്ചുകൊണ്ടാണ് സമകാലീന വിഷയങ്ങളെ അദ്ദേഹം പ്രേക്ഷകരിലെത്തിച്ചത്.
2012ല്‍ അദ്ദേഹത്തെ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. പരമ്പരാഗത നാടോടി നാടകത്തെ കുറിച്ചുള്ള വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിലാണ് 1977ല്‍ അദ്ദേഹം കൂത്ത്-പി-പട്ടറൈ സംഘത്തിന് രൂപം നല്‍കിയത്. 1999ല്‍ സംഗീതനാടക അക്കാഡമി പുരസ്കാരം നേടിയിട്ടുണ്ട്.
Post Your Comments