
ദുബായ്: ദുബായിലെ പ്രശസ്‌ത ഹോട്ടലില്‍ രണ്ട് ദിവസത്തേക്ക് റൂം ബുക്ക് ചെയ്‌തത് മൂന്ന് വർഷം മുൻപ് മരിച്ചയാൾ. സംഭവം എന്താണെന്നല്ലേ.. രണ്ട് ദിവസത്തേക്കാണ് ഒരു യുവാവ് ഹോട്ടലിൽ മുറിയെടുത്തത്. രണ്ടാമത്തെ ദിവസം ഇയാൾ മുറി ഒഴിയാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ റിസ‌്പഷനിസ്‌റ്റ് ഇയാളുടെ മുറിയിലേക്ക് വിളിച്ചെങ്കിലും ഒരു മറുപടിയും ലഭിച്ചില്ല. ഇയാളുടെ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ മുറിയെടുത്തയാള്‍ മൂന്ന് വര്‍ഷം മുൻപ് മരിച്ചുപോയെന്നായിരുന്നു ലഭിച്ച മറുപടി. പരിഭ്രാന്തരായ ഹോട്ടല്‍ ജീവനക്കാര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം മനസിലായത്.
മൂന്ന് വർഷം മുൻപ് മരിച്ചയാളുടെ എമിറേറ്റ്‌സ് ഐ.ഡി ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തിയ ആളായിരുന്നു മുറിയിലുണ്ടായിരുന്നത്. യു.എ.ഇ പൗരന്റെ രേഖകള്‍ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തിയതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മരിച്ചയാളുടെ രേഖകള്‍ ഉപയോഗിച്ച് മറ്റെന്തെങ്കിലും തട്ടിപ്പ് നടത്തിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments