തിരുവനന്തപുരം: ശബരിമലയില്‍ നടന്നത് രാജ്യദ്രോഹക്കുറ്റമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ രക്തം ഒഴുക്കി അക്രമം നടത്താനായിരുന്നു ശ്രമം. ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടന്നതായി രാഹുല്‍ ഈശ്വര്‍ തന്നെ വെളിപ്പെടുത്തി. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. യുദ്ധത്തിന് സമാനമായ തന്ത്രങ്ങളാണ് ആവിഷ്കരിച്ചതെന്നും ശബരിമലയെ രക്ഷിച്ചത് പോലീസിന്റെ സംയമനമാണെമെന്നും കടകംപള്ളി പറഞ്ഞു.
Post Your Comments