KeralaLatest News

ഭക്തര്‍ സ്വാമി ശരണം എന്നു വിളിക്കുമ്പോള്‍ സര്‍ക്കാര്‍ സരിത ശരണം എന്നാണ് വിളിക്കുന്നത്; വിമർശനവുമായി കെ മുരളീധരൻ

നവകേരള നിര്‍മാണമല്ല  നവ 'കൈരളി' നിര്‍മാണമാണ് ഇപ്പോൾ നടക്കുന്നത്

ദുബായ്: കേരളത്തിലെ ഭക്തര്‍ സ്വാമി ശരണം എന്നു വിളിക്കുമ്പോള്‍ സര്‍ക്കാര്‍ സരിത ശരണം എന്നാണ് വിളിക്കുന്നതെന്നും ഇതു കേരളത്തിന്റെ മുഖ്യമന്ത്രിക്കു നാണക്കേടാണെന്നുമുള്ള വിമർശനവുമായി കെ.മുരളീധരന്‍ എംഎല്‍എ. കേരള സഹകരണ ഫെഡറേഷന്റെ രാജ്യാന്തര സഹകരണ കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവകേരള നിര്‍മാണമല്ല  നവ ‘കൈരളി’ നിര്‍മാണമാണ് ഇപ്പോൾ നടക്കുന്നത്. പ്രവാസികളാരും ഇതിനായി കാശ് കളയരുത്. ഫണ്ട് വകമാറ്റി ചെലവഴിക്കുന്ന രീതിയാണ് നിലവില്‍ കാണുന്നത് . ഇതില്‍ വിശ്വാസമില്ല. പ്രളയക്കെടുതിയില്‍പ്പെട്ട അവരവര്‍ക്ക് അറിയാവുന്ന ആളുകള്‍ക്കു സഹായം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button