Latest NewsKerala

2019ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു

പൊതുഅവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും ഇതിൽ ഉൾപ്പെടും

തിരുവനന്തപുരം: 2019ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു .2019ലെ പൊതുഅവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി.

മന്നം ജയന്തി (ജനുവരി രണ്ട്, ബുധന്‍), റിപബ്‌ളിക് ദിനം (ജനുവരി 26, ശനി), ശിവരാത്രി (മാര്‍ച്ച് നാല്, തിങ്കള്‍), വിഷു (ഏപ്രില്‍ 15, തിങ്കള്‍), പെസഹ വ്യാഴം (ഏപ്രില്‍ 18, വ്യാഴം), ദു:ഖവെള്ളി (ഏപ്രില്‍ 19, വെള്ളി).

മേയ് ദിനം (മേയ് ഒന്ന്, ബുധന്‍), ഈദുല്‍ഫിത്തര്‍/ റംസാന്‍ (ജൂണ്‍ 5, ബുധന്‍), കര്‍ക്കടക വാവ് (ജൂലൈ 31, ബുധന്‍), സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ് 15, വ്യാഴം), ശ്രീകൃഷ്ണ ജയന്തി (ആഗസ്റ്റ് 23, വെള്ളി), അയ്യന്‍കാളി ജയന്തി (ആഗസ്റ്റ് 28, ബുധന്‍).

മുഹറം (സെപ്തംബര്‍ 9, തിങ്കള്‍), ഒന്നാം ഓണം (സെപ്തംബര്‍ 10, ചൊവ്വ), തിരുവോണം (സെപ്തംബര്‍ 11, ബുധന്‍), മൂന്നാം ഓണം (സെപ്തംബര്‍ 12, വ്യാഴം), നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി (സെപ്തംബര്‍13, വെള്ളി), ശ്രീനാരായണ ഗുരു സമാധി (സെപ്തംബര്‍ 21, ശനി). ഗാന്ധിജയന്തി (ഒക്‌ടോബര്‍ രണ്ട്, ബുധന്‍), മഹാനവമി (ഒക്‌ടോബര്‍ 7, തിങ്കള്‍), വിജയദശമി (ഒക്‌ടോബര്‍ 8, ചൊവ്വ), ക്രിസ്തുമസ് (ഡിസംബര്‍ 25, ബുധന്‍).

ഞായറാഴ്ച വരുന്ന അവധികള്‍: ഡോ. ബി. ആര്‍. അംബേദ്കര്‍ ജയന്തി (ഏപ്രില്‍ 14), ഈസ്റ്റര്‍ (ഏപ്രില്‍ 21), ബക്രീദ് (ആഗസ്റ്റ് 11), ദീപാവലി (ഒക്‌ടോബര്‍ 27), രണ്ടാം ശനിയാഴ്ചയിലെ അവധി: മിലാദി ഷെരീഫ് (നവംബര്‍ 9) .നിയന്ത്രിത അവധികള്‍: അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (മാര്‍ച്ച് 12, ചൊവ്വ), വിശ്വകര്‍മ ദിനം (സെപ്തംബര്‍ 17, ചൊവ്വ).

എന്നിങ്ങനെയാണ് 2019ലെ പൊതുഅവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും .നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്,

shortlink

Related Articles

Post Your Comments

Related Articles


Back to top button