തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറിയില്‍ അയ്യായിരം അധ്യാപകര്‍ക്ക് സ്ഥലം മാറ്റം . ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. അയ്യായിരത്തോളം അധ്യപകര്ക്കാണ് സ്ഥലം മാറ്റം. നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് പട്ടിക തയാറാക്കിയത്.
കഴിഞ്ഞ നാലിനാണ് സ്ഥലം മാറ്റം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റപ്പട്ടിക ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വരുത്തിയ മാറ്റം കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. മൂന്ന് വര്‍ഷമായി മുടങ്ങികിടന്ന സ്ഥലം മാറ്റമാണ് പ്രാബല്യത്തില്‍ വരുന്നത്. ട്രാന്‍സ്ഫര്‍ നടപ്പാക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണല്‍ നേരത്തെ വിധി പ്രസ്താവിച്ചിരുന്നു.
Post Your Comments