Latest NewsNattuvartha

വാൽവ് ലീക്ക് പരിശോധിക്കുന്ന മെഷീൻ പണിമുടക്കിയിട്ട് നാളുകൾ; പാചകവാതക സിലിൻഡറുകൾക്ക് മതിയായ സുരക്ഷയില്ല: തൊഴിലാളികൾ

സിലിൻഡറുകളിൽനിന്ന്‌ ഗ്യാസ് ചോരുന്നുണ്ടോയെന്ന പരിശോധന ആറുമാസമായി നടത്തുന്നില്ലെന്നും തൊഴിലാളികൾ

ചാത്തന്നൂർ : എഴിപ്പുറം പാചകവാതക റീഫില്ലിങ്‌ പ്ലാന്റിൽനിന്ന്‌ വിതരണം ചെയ്യുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഗ്യാസ് സിലിൻഡറുകൾക്ക് മതിയായ സുരക്ഷാ ഉറപ്പുവരുത്തണമെന്ന് തൊഴിലാളികൾ.

തൊഴിലാളികളുടെ ആരോപണത്തോട് പ്രതികരിക്കാൻ പ്ലാന്റിലെ ഉദ്യാഗസ്ഥർ തയാറായില്ല. യൂണിയന്റെ നോട്ടീസ്‌ ലഭിച്ചിട്ടുണ്ടെന്ന് മാനേജ്മെൻറ് പറഞ്ഞു .

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിലേക്കാണ് ഇവിടെനിന്ന് വിതരണം ചെയ്യുന്നത്.പാചകവാതകം നിറച്ചുവരുന്ന സിലിൻഡറുകളുടെ വാൽവ് ലീക്ക് പരിശോധിക്കുന്ന മെഷീൻ അഞ്ചുമാസമായി പ്രവർത്തനരഹിതമായിരിക്കുകയാണ്.

സിലിൻഡറുകളിൽനിന്ന്‌ ഗ്യാസ് ചോരുന്നുണ്ടോയെന്ന് വെള്ളത്തിലിട്ട് പരിശോധിക്കുന്നത് ആറുമാസമായി നടക്കുന്നില്ലെന്നും തൊഴിലാളികൾ വ്യക്തമാക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button