Latest NewsKerala

കേരളസര്‍വകലാശാലാ വൈസ്ചാന്‍സലറായി വി.പി മഹാദേവന്‍ പിള്ളയെ നിയമിച്ചു

തിരുവനന്തപുരം:  കേരളസര്‍വകലാശാലാ വൈസ്ചാന്‍സലറായി ഒപ്ടോ ഇലക്‌ട്രോണിക്സ് പ്രൊഫസറും കേരളയിലെ അപ്ലൈഡ് സയന്‍സ് ഡീനുമായ ഡോ.വി.പി.മഹാദേവന്‍ പിള്ളയെ ഗവര്‍ണര്‍ പി.സദാശിവം നിയമിച്ചു. നാലുവര്‍ഷമാണ് കാലാവധി. 2017സെപ്തംബറില്‍ ഡോ.പി.കെ.രാധാകൃഷ്‌ണന്‍ വിരമിച്ചശേഷം സര്‍വകലാശാലയില്‍ ഇന്‍-ചാര്‍ജ് ഭരണമായിരുന്നു. തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശിയായ മഹാദേവന്‍ പിള്ളയ്ക്ക് 13വര്‍ഷവും മൂന്നുമാസവും പ്രൊഫസറായി പരിചയമുണ്ട്.

കേരളയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും എം.ഫിലും പിഎച്ച്‌.ഡിയും നേടിയശേഷം 1982ല്‍ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജില്‍ ജൂനിയര്‍ ലക്ചററായി.2001ല്‍ കേരള സര്‍വകലാശാലാ ഒപ്ടോഇലക്‌ട്രോണിക്സ് വിഭാഗത്തില്‍ ലക്ചററായി. 2005ലാണ് പ്രൊഫസറായത്. കേരളയിലെ ഒപ്ടോഇലക്‌ട്രോണിക്സ് ബോര്‍ഡ് ഒഫ് സ്റ്റഡീസ് ചെയര്‍മാനും നാനോസയന്‍സ് ആന്‍ഡ് നാനോടെക്നോളജി ബോര്‍ഡ് ഒഫ് സ്റ്റഡീസ് അംഗവുമാണ്. കുസാറ്റില്‍ ഫോട്ടോണിക്സ്, പെരിയാര്‍ സര്‍വകലാശാലയില്‍ ഫിസിക്കല്‍ സയന്‍സ്, അളഗപ്പയില്‍ ബയോഇലക്‌ട്രോണിക്സ്, റായ്‌പൂര്‍ പണ്ഡിറ്റ് രവിശങ്കര്‍ ശുക്ല സര്‍വകലാശാലയില്‍ ഇലക്‌ട്രോണിക് സയന്‍സ് ബോര്‍ഡ് ഒഫ് സ്റ്റഡീസ് അംഗമായിട്ടുണ്ട്. കേരളയിലെ അക്കാഡമിക് കൗണ്‍സില്‍ അംഗം, സെനറ്റംഗം, എക്സിക്യുട്ടീവ് കൗണ്‍സിലംഗം, സി.എസ്.എസ് അക്കാഡമിക് കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button