Latest NewsGulf

ഹോമിയോ മരുന്നുകള്‍ക്ക് യുഎഇ-യില്‍ വിലക്ക്

ദുബായ്: യു.എ.ഇയില്‍ ഹോമിയോ മരുന്നുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. സാമൂഹിക മാധ്യമങ്ങളും വെബ്സൈറ്റുകളും വഴി വ്യാപകമായി വിറ്റഴിക്കപ്പെടുന്ന ഹോമിയോ മരുന്നുകള്‍ക്കാണ് യുഎഇ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്. അണുബാധയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത മരുന്നുകളും സപ്ലിമെന്റുകളും ഇന്റര്‍നെറ്റ് വഴി വാങ്ങരുതെന്ന് കാണിച്ച് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി. എയിറ്റ് ആന്‍ഡ് കമ്ബനി, സ്പ്രയോളജി, കിങ് ബയോ എന്നീ കമ്ബനികളുടെ ഉല്‍പ്പന്നങ്ങളാണ് അണുബാധയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിലക്കിയത്.

മരുന്നുകള്‍ ഓണ്‍ലൈനായി വാങ്ങുന്നതിലെ അപകടങ്ങളെക്കുറിച്ചും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. നിരവധി വ്യാജ ഉല്‍പ്പന്നങ്ങള്‍ ഇന്റര്‍നെറ്റിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പരസ്യം ചെയ്യപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്ന 95 ശതമാനം മരുന്നുകളും വ്യാജമോ അല്ലെങ്കില്‍ മായം കലര്‍ത്തിയതോ ആണ്. ഇത്തരം വ്യാജ മരുന്നുകളെ ശക്തമായ നിയമം ഉപയോഗിച്ച്തടയുന്നതില്‍ യുഎഇ വിജയിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തരം മരുന്നുകളുടെ പരസ്യം നല്‍കുന്ന വെബ്സൈറ്റുകള്‍ ടെലികോം റെഗുലേറ്ററി അതോരിറ്റിയുമായി ചേര്‍ന്ന് ബ്ലോക്ക് ചെയ്തുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button