അബുദാബി: കെട്ടിട ഉടമയുടെയും വാടകക്കാരന്റെയും അവകാശങ്ങൾ സംരക്ഷിക്കുംവിധം അബുദാബിയിൽ വാടക നിയമം പരിഷ്കരിച്ചു. ഈ മാസം 14നു നിലവിൽ വന്ന വാടകക്കരാർ നിയമം കെട്ടിട ഉടമയ്ക്കു മാത്രം അനുകൂലമാണെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നിയമം പരിഷ്കരിച്ചത്.
കെട്ടിട ഉടമയും വാടകക്കാരനും തമ്മിൽ ഉടലെടുക്കുന്ന തർക്കങ്ങൾ എത്രയുംവേഗം പരിഹരിക്കുന്നതിനു ഇത് സഹായകമാകുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപാർട്മെന്റ് അറിയിച്ചു. കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള ബന്ധവും വിശ്വാസ്യതയും ശക്തമാക്കാനും പുതിയ വാടകനിയമം സഹായിക്കും. ഉടമയും വാടക കരാറുകാരനും തമ്മിലുള്ള തർക്കം കുറയ്ക്കാനും സുഗമമായ നടത്തിപ്പിനും വേണ്ടി വാടകക്കരാർ നഗരസഭയിൽ റജിസ്റ്റർ ചെയ്യണമെന്ന നിബന്ധന കർശനമാക്കിയിട്ടുണ്ട്.
Post Your Comments