കൊച്ചി: ശബരിമലയില്‍ പ്രവേശിക്കണമെന്നും അതിനാല്‍ തന്നെ പൊലീസ് സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ട് നാല് യുവതികകള്‍ ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാനത്തിനു കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രതിഷേധത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും യുവതികള്‍ ഹര്‍ജിയില്‍ പറയുന്നു.
കൂടാതെ തീര്‍ഥാടകരില്‍നിന്നു പ്രത്യേകം പണം പിരിക്കുന്നവര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കു പ്രവേശിക്കാന്‍ അവകാശമുണ്ടെന്നു വാദിച്ചാണ് എ.കെ. മായ കൃഷ്ണന്‍, എസ്. രേഖ, ജലജ മോള്‍, ജയമോള്‍ എന്നിവര്‍ ഹര്‍ജി നല്‍കിയത്.
Post Your Comments