തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ബി.എസ്.എന്‍.എല്‍ തന്നെ സ്ഥലം മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി രഹ്ന ഫാത്തിമ. സ്ഥലം മാറ്റം തന്റെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് കമ്പനി നല്കിയ വിശദീകരണമെന്നും ഇക്കാര്യത്തില്‍ താന്‍ തൃപ്തയാണെന്നും രഹ്ന ഫാത്തിമ പറയുകയുണ്ടായി. ആദ്യം രവിപുരത്തേക്കായിരുന്നു ട്രാന്‍സ്ഫര്‍. പിന്നീട് പാലാരിവട്ടത്തേക്ക്. ഇത് രണ്ടുമല്ല, ആദ്യ ജോലി ചെയ്തിടത്ത് ആണെങ്കിലും സന്തോഷം മാത്രം. പിന്നെ ഇതിലും വലിയൊരു ട്രാന്‍സ്ഫര്‍ വരാനിരിക്കുന്നതേ ഉള്ളൂ. അപ്പോള്‍ എനിക്ക് പണി തന്നെന്ന് പറഞ്ഞ് കുറേ വര്‍ഗീയ കോമരങ്ങള്‍ക്കും സദാചാരവാദികള്‍ക്കും സന്തോഷിക്കാമെന്നും അതുകൊണ്ട് ഞാന്‍ തത്കാലം ഇക്കാര്യം വെളിപ്പെടുത്തുന്നില്ലെന്നും രഹ്ന വ്യക്തമാക്കി.
Post Your Comments