KeralaLatest News

ശബരിമല സ്ത്രീ പ്രവേശന വിഷയം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും

. കൂടാതെ ഡിജിപി ലോക് നാഥ് ബഹ്റ, എഡിജിപി അനില്‍കാന്ത്, ഇന്റലിജന്‍സ് എഡിജിപി വിനോദ് കുമാര്‍, ഐജി മനോജ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും.

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗം രാവിലെ പതിനൊന്നുമണിക്കാണ് നടക്കുക. പ്രതിഷേധക്കാര്‍ക്കെതിരായ കേസുകളിലെ തുടര്‍ നടപടിയെ കുറിച്ചുള്ള കാര്യങ്ങള്‍ യോഗത്തില്‍ തീരുമാാനമാകും. കോട്ടയം, ഇടുക്കി, പത്തനംതിട്ട എസ്പിമാര്‍ യോഗത്തില്‍ പങ്കെടുക്കും. കൂടാതെ ഡിജിപി ലോക് നാഥ് ബഹ്റ, എഡിജിപി അനില്‍കാന്ത്, ഇന്റലിജന്‍സ് എഡിജിപി വിനോദ് കുമാര്‍, ഐജി മനോജ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും.

അതേസമയം സംഘപരിവാര്‍ ശബരിമലയെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുന്നുവെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഭക്തരുടെ വിശ്വാസങ്ങഹളെ ബഹുമാനിക്കുന്നുവെന്്നും എന്നാല്‍ വിധി നടപ്പിലാകക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തര വാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ മര്യാദകളേയും ലംഘിച്ച് സംഘപരിവാറുകാര്‍ നിയമം കയ്യിലെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button